Ultimate magazine theme for WordPress.

റഷ്യയിൽ യാത്രാവിമാനം തകർന്നു വീണു; 49 മരണം

അമൂർ: റഷ്യയുടെ കിഴക്കൻ അമൂർ മേഖലയിൽ ചൈനീസ് അതിർത്തിക്ക് സമീപം ഒരു യാത്രാവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 43 യാത്രക്കാരും (അഞ്ചു കുട്ടികൾ ഉൾപ്പെടെ) ആറ് ജീവനക്കാരും ഉൾപ്പെടെ 49 പേരും മരിച്ചു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈൻസിന്റെ എഎൻ-24 ടർബോപ്രോപ്പ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഖബറോവ്സ്കിൽ നിന്ന് ബ്ലാഗോവെഷെൻസ്കിലേക്കും അവിടെ നിന്ന് ടൈൻഡയിലേക്കും പോവുകയായിരുന്ന വിമാനം ടൈൻഡാ പട്ടണത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയും ലാൻഡിംഗിനിടെ പൈലറ്റിനുണ്ടായ പിഴവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Sharjah city AG

Comments are closed.