നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ്; റവ. ഡോ. എബി മാമ്മൻ പ്രസിഡണ്ട്; സെക്രട്ടറി പ്രൊഫ. ബിജു ഫിലിപ്പ്
ന്യുയോർക്ക്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ) റൈറ്റേഴ്സ് ഫെലോഷിപ്പിന്റെ പുതിയ പ്രസിഡണ്ടായി റവ. ഡോ. എബി മാമ്മനും സെക്രട്ടറിയായി പ്രൊഫ. ബിജു ഫിലിപ്പും തെരെഞ്ഞെടുക്കപ്പെട്ടു. കോൺഫ്രാൻസിനോട് അനുബന്ധിച്ച് നടന്ന വാർഷിക യോഗത്തിലായിരുന്നു തെരെഞ്ഞെടുപ്പ്. ബ്രദർ. റോയ് മേപ്രാലാണ് വൈസ് പ്രസിഡന്റ്.
ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ സൂസൻ ബി ജോണും ട്രഷററായി ഡോ. റൂബൻ നഹോമിയും പ്രസാധകനായി പ്രൊഫ. മാത്യു കെ ഫിലിപ്പും പ്രവർത്തിക്കും.

Comments are closed.