പഞ്ചാബ് : അന്താരാഷ്ട്ര പ്രതിരോധ രംഗത്ത് കനത്ത ഞെട്ടലുണ്ടാക്കിക്കൊണ്ട് പാകിസ്ഥാൻ ഭാരതത്തിനെതിരെ പ്രയോഗിക്കാൻ അത്യാധുനിക അണുവായുധ സാങ്കേതികവിദ്യ ചൈനയോട് ആവശ്യപ്പെട്ടതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമുദ്രത്തിനടിയിൽ നിന്നും ശത്രുരാജ്യത്തിന് നേരെ മാരകമായ ആണവാക്രമണം നടത്താൻ ശേഷിയുള്ള ‘സെക്കൻഡ് സ്ട്രൈക്ക് കപ്പബിലിറ്റി’ സംവിധാനമാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടത്. ഭാരതത്തിന്റെ പ്രതിരോധ ശക്തിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ നടത്തിയ ഈ അതീവ രഹസ്യ നീക്കത്തിന് ചൈന കനത്ത തിരിച്ചടിയാണ് നൽകിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾക്കിടയിലാണ് പാകിസ്ഥാൻ പ്രതിരോധ പ്രതിനിധികൾ ചൈനീസ് ഭരണകൂടത്തിന് മുന്നിൽ ഈ കടുത്ത ആവശ്യം ഔദ്യോഗികമായി സമർപ്പിച്ചത്. അറബിക്കടലിലെ തങ്ങളുടെ അധീനതയിലുള്ള അതീവ സുപ്രധാനമായ ഗ്വാദർ തുറമുഖത്തിന്റെ പൂർണ്ണമായ നിയന്ത്രണം നൽകാമെന്ന വലിയ വാഗ്ദാനവും ഇതിനായി പാകിസ്ഥാൻ മുന്നോട്ട് വെച്ചിരുന്നു. ഗ്വാദർ തുറമുഖം ലഭിക്കുന്നത് വഴി ചൈനയ്ക്ക് മലാക്ക കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധങ്ങളെ എളുപ്പത്തിൽ മറികടക്കാനും ഇന്ത്യൻ സമുദ്രത്തിൽ നേരിട്ട് സ്വാധീനമുറപ്പിക്കാനും സാധിക്കുമായിരുന്നു.

Comments are closed.