Ultimate magazine theme for WordPress.

നീതി നിഷേധത്തിനെതിരെ, കർഷകരോടൊപ്പം P Y C

ഡൽഹി: കർഷകരുടെ അവകാശങ്ങൾക്കെതിരെ കേന്ദ്ര ഗവൺമെൻ്റ് പാസാക്കിയ കർഷക ബില്ലിനെതിരെ നടത്തുന്ന കർഷക സമരത്തിൽ പങ്കെടുത്തു പിവൈസി സ്റ്റേറ്റ് സെക്രട്ടറി ജെറി പൂവക്കാലയും.

കർഷകരുടെ അവകാശങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതി നല്കുന്ന ബില്ലിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അർഹതപ്പെട്ടവയെല്ലാം കവർന്നെടുത്ത് വൻകിട മുതലാളിമാർക്ക് നല്കി കർഷകരെ ചൂഷണം ചെയ്യുന്ന നടപടികൾക്കെതിരെ നാം ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
അമൃത്സറിനടുത്ത് സമരം ചെയുന്ന കർഷകരാടൊപ്പം പങ്കെടുത്ത് പിവൈസിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.