കുന്നംകുളം : കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 ശനിയാഴ്ച ഓൺലൈനിൽ 14- മത് മെഗാ ബൈബിൾ ക്വിസ് നടക്കും. ലേവ്യ പുസ്തകമാണ് പാഠഭാഗം. സഭാ,സംഘടന, മത, വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ നടത്തപ്പെടുക.
യഥാക്രമം 1,2,3 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് 25000,20000,10000, രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 4, 5 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 5000,3000 രൂപ വീതവും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 1000 രൂപയും ക്യാഷ് പ്രൈസ് നൽകും. ആദ്യ മൂന്നു സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ ജനുവരി 26 ന് നടക്കുന്ന യുപിഎഫ് 43-മത് വാർഷിക കൺവെൻഷനിൽ നൽകും. രജിസ്ട്രേഷൻ ഫീസ് 150 രൂപ. ചീഫ് എക്സാമിനർ പാ. പ്രതീഷ് ജോസഫ്, രജിസ്ട്രാർ- പാ. കെ എം ഷിന്റോസ്, പാ. ലിബിനി ചുമ്മാർ, പാ. സി.യു ജെയിംസ് , പാ. ലാസർ മുട്ടത്ത്, ബ്രദർ പി ആർ ഡെന്നി, ബ്രദർ ഷിജു പനക്കൽ, ബ്രദർ ജോബിഷ് ചൊവ്വല്ലൂർ, സിസ്റ്റർ സോഫിയ റോയ് , എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

gear bodybuilding
References:
tvoyaskala.com
References:
Electronic roulette
References:
https://mppee.gob.ve/?p=85686
References:
Real money blackjack australia
References:
https://graph.org/Level-Up-Your-Casino-Experience-04-20