കൊച്ചി : ഐക്യ പെന്തെക്കോസ്ത് വേദിയുടെ നേതൃത്വത്തിൽ ‘വിഷൻ ബിയോണ്ട് 2030’ എന്ന പേരിൽ നടക്കുന്ന സംസ്ഥാന പ്രവർത്തക സംഗമം ഏപ്രിൽ 28 ചൊവ്വ രാവിലെ 10 മുതൽ ഏപ്രിൽ 30 വ്യാഴം ഉച്ചയ്ക്ക് 1 വരെ എറണാകുളം വണ്ടർല അമ്യൂസ്‌മെന്റ് പാർക്കിന് എതിർവശത്തുള്ള സെലിസ് ക്യാമ്പ് കൺവെൻഷൻ സെന്ററിൽ നടക്കും.
യുവജന അഡ്‌മിനിസ്ട്രേഷൻ, സ്ത്രീ ശാക്തീകരണം, മിഷൻ കാര്യങ്ങൾ, വചന അധ്യാപനം, പ്രാർത്ഥന & ധ്യാനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. പാസ്റ്റർ ഇയാൻ സെൽവിൻ, ബിജു സി.എഫ്, അജിമോൻ അർജുൻ, ഫെയ്‌ത്ത്‌മാൻ വർഗ്ഗീസ്, ഡോ. തോമസ് ജോൺ, സിസ്റ്റർ ക്രിസ്റ്റി തോമസ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.
ഏപ്രിൽ 28 രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിസ്റ്റർ ശോഭ കാർഗ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ഇയാൻ സെൽവിൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് രാവിലെ 7 മുതൽ രാത്രി 9 വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പാസ്റ്റർ ജോൺ വർഗ്ഗീസ്, ജിജി ജോൺ, ഇവാ. ബിനു കാർഗ്, സിസ്റ്റർ ലീല സാമുവേൽ, ബിനു പ്രവീൺ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 90481 84291.

Comments are closed.