Ultimate magazine theme for WordPress.

*ചെറ്റപ്പാലം ഐ.പി.സി.എബനേസറിന്റ സിൽവർ ജൂബിലി സമാപന സമ്മേളനം മെയ് 8, 10 തീയതികളിൽ*

 

 

പുൽപള്ളി : ചെറ്റപ്പാലം ഐ.പി.സി. എബനേസർ സഭയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘എബനേസർ ഫീസ്റ്റ് 2026’ സമാപന സമ്മേളനം മെയ് 8, 10 തീയതികളിൽ വെള്ളി, ഞായർ) ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടക്കും. മെയ് 8 വെള്ളിയാഴ്ച വൈകിട്ട് 6-ന് ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യപ്രഭാഷണം നടത്തും. സ്റ്റാൻലി ജോൺ തിരുവനന്തപുരം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

രണ്ടാം ദിവസമായ മെയ് 10 ഞായറാഴ്ച വൈകിട്ട് 6 മുതൽ സമാപന സമ്മേളനവും സംഗീത വിരുന്നും നടക്കും. ക്രിസ്തീയ സംഗീത രംഗത്തെ പ്രമുഖരായ ടിബിൻ തകച്ചൻ & ടീം, സക്കു സാജു, ബ്യൂല എബ്രഹാം കണ്ണൂർ എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നൽകും. കഴിഞ്ഞ 25 വർഷം സഭയെ നടത്തിയ ദൈവത്തിന്റെ വിശ്വസ്തതയെ സ്തുതിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സ്ഥാപകനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ടി.വി. ജോയ്, സിൽവർ ജൂബിലി പ്രോഗ്രാം കോർഡിനേറ്റർ ജിബിൻ പുൽപള്ളി, സഭാ കമ്മിറ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.