ഏകദിന പ്രാർത്ഥനാ സംഗമം ബത്തേരിയിൽ

0 162

കോഴിക്കോട് : 2023 ജനുവരി 21 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ സുൽത്താൻ ബത്തേരി ഏ.ജി ചർച്ചിൽ വെച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രാർത്ഥനാ സംഗമം നടക്കും. വയനാട്ടിലെ ജനത, ബഫർ സോൺ നിബന്ധനകളിലും, പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിയമങ്ങളിലും, വന്യമൃഗ ശല്യങ്ങളിലും പെറുതി മുട്ടി ദുരിത ജീവിതം നയിക്കുമ്പോൾ ദൈവം മനുഷ്യരെ സൂക്ഷിക്കേണ്ടതിനും , സകല പൗരന്മാർക്കും അവരുടെ നീതിയും , ന്യായവും സംരക്ഷിക്കപ്പെടേണ്ടതിനും , ആശങ്കകൾ ഇല്ലാതെ പുരോഗമന പ്രവർത്തികൾ വയനാട്ടിൽ ഉളവാക്കേണ്ടതിനും വേണ്ടിയാണ് പ്രാർത്ഥന നടത്തുന്നത്. പ്രയർ കൺവീനേഴ്സ് : പ്രസ്ബിറ്റേഴ്സ് ഇ .വി ജോൺ , വി.കെ ജെയിംസ്, ഈപ്പൻ ചാക്കോ , കെ.വി.മത്തായി എന്നിവർ പ്രവർത്തിക്കുന്നു

Leave A Reply

Your email address will not be published.