ഡോക്ടർ ജസ്റ്റിൻ ജോർജ്കുട്ടി അമേരിക്കയിൽ നിര്യാതനായി
പന്തളം കുടശ്ശനാട് മോഴിയാട്ട് വടക്കേതിൽ ശ്രീ ജോർജ്കുട്ടിയുടെയും, കോന്നി അറുമൂലേത്ത് ശ്രീമതി മറിയാമ്മ ജോർജ്കുട്ടിയുടെയും മകനായ ഡോക്ടർ ജസ്റ്റിൻ ജോർജ്കുട്ടി (37 വയസ്സ്) ന്യൂയോർക്കിൽ നിര്യാതനായി.
ന്യൂയോർക്ക് : ഈസ്റ്റ് ഹിൽസിൽ താമസിക്കുന്നതും ലോങ്ങ് ഐലൻഡിലെ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയിലെ സക്കർ നോർത്ത് വെൽ സ്കൂൾ ഓഫ് മെഡിസിനിൽ അസ്‌ഡിസ്റ്റന്റ് പ്രൊഫസറും പിഡിയാട്രിക് കാർഡിയോളജി, അഡൾട്ട് കൺജനിറ്റൽ ഹാർട്ട് ഡിസീസ്സ് എന്നിവയിൽ അമേരിക്കൻ മെഡിക്കൽ ബോർഡ് സർട്ടിഫൈഡ് വിദഗ്ദ്ധനും, എൽ. ജെ. ജെ നോർത്ത് വെൽ ഹെൽത്ത് സിസ്റ്റംസിൽ ജോലി ചെയ്തു വന്ന പന്തളം കുടശ്ശനാട് മോഴിയാട്ട് വടക്കേതിൽ ശ്രീ ജോർജ്കുട്ടിയുടെയും, കോന്നി അറുമൂലേത്ത് ശ്രീമതി മറിയാമ്മ ജോർജ്കുട്ടിയുടെയും മകനായ ഡോക്ടർ ജസ്റ്റിൻ ജോർജ്കുട്ടി (37 വയസ്സ്) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ : രമി. മക്കൾ : റിയ, ജോന. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
