Ultimate magazine theme for WordPress.

മുൻ മന്ത്രി സി എഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു.

ഒൻപത് തവണയാണ് അദ്ദേഹം ചങ്ങനാശേരി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.കേരളാ കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളാണ് സിഎഫ് തോമസ്. സ്കൂൾ അധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത് , 1980 മുതൽ ചങ്ങനാശ്ശേരി എം ൽ എ ആയിരുന്നു,മാണിയുടെ സന്തത സഹചാരി ആയിരുന്നു , പിന്നീട് ജോസഫ് പക്ഷത്തേക്ക് കൂറുമാറി

Leave A Reply

Your email address will not be published.