കെ എസ് ആർ ടി സി ബസ് ഇടിച്ച് ആംബുലൻസ് ഡ്രൈവറായ പെന്തക്കോസ്ത് യുവാവിന് ദാരുണാന്ത്യം
കുന്നംകുളം അക്കിക്കാവ് തോലത്ത് പാസ്റ്റർ ടി. കെ സഖറിയയുടെ മകൻ ബെനിസൻ ടി സാക് (38) ആണ് മരിച്ചത്.
അടൂർ പന്തളം എം സി റോഡിൽ പറന്തൽ പല്ലാംകുഴി കത്തോലിക്ക പള്ളിക്കു സമീപത്ത് വെച്ച്
വൈകീട്ട് 5.30 തോടെയായിരുന്നു അപകടം.
അടൂർ സെൻ്റ് തോമസ് ആംബുലൻസ് ഡ്രൈവറായിരുന്നു.
തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് വന്നിരുന്ന കെ എസ് ആർ ടി സി ബസാണ് എതിർദിശയിൽ വന്ന ആംബുലൻസിൽ ഇടിച്ചത്. കെ എസ് ആർ ടി സി ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായും ദിശമാറി വന്ന ബസ്സ് ആംബുലൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഓടി കൂടിയ നാട്ടുകാർ ആംബുലൻസ് വെട്ടിപൊളിച്ച് ബെനിസനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ ബസ് യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഭാര്യയും രണ്ട് മക്കളുമുണ്ട്.