Official Website

ക്യാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു.

ക്യാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു.

0 567

ക്യാനഡയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു.

കോട്ടയം : കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാൽ ശ്രീ സെബാസ്റ്റ്യന്റെ മകൻ ഡെന്നിസാണ് (20 വയസ്സ്) ജനുവരി 7 വ്യാഴാഴ്ച്ച മരിച്ചത്. കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയിൽ ട്രാഫിക് സിഗ്നൽ ക്രോസ്സ് ചെയ്യുന്നതിനിടയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡെന്നിസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്ന് വിവരം ലഭിച്ചു. സ്റ്റുഡന്റ് വിസയിലാണ് ഡെന്നിസ് ക്യാനഡയിൽ എത്തിയത്.

ഇക്കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ കോവിഡ് കാരണം യാത്ര മുടങ്ങുകയായിരുന്നു. ദുബൈയിൽ നഴ്‌സായ ശ്രീമതി മിനിമോൾ ജോസെഫാണ് ഡെന്നിസിന്റെ മാതാവ്. സഹോദരി : ഡോണ എലിസബത്ത് (പൂനെ). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: