Ultimate magazine theme for WordPress.

സാധു സുന്ദർ സിംഗിൻ്റെ സഹോദരീ പുത്രി ശാന്ത കൗർ (67) നിത്യതയിൽ

ഭാരത ക്രൈസ്തവ ചരിത്രത്തിൻ്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായ സാധു സുന്ദർ സിംഗിൻ്റെ സഹോദരീ പുത്രി ശാന്ത കൗർ ശ്വാസകോശ സംബന്ധമായ രോഗത്താൽ ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . സർദാർ പ്രതാപ് സിംഗിൻ്റെയും ശ്രീമതി ധനാൽ കൗറിൻ്റെയും പത്താമത്തെ മകളായി 1953 ൽ പഞ്ചാബിൽ ആയിരുന്നു ജനനം. അഞ്ചാമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അവരെ പിന്നീട് വളർത്തിയത് അവരുടെ മൂത്ത സഹോദരനായ സാധു കിഷൻ സിംഗായിരുന്നു. ആസാമിലെ ദിബ്രുഗഡ് എന്ന ജില്ലയിൽ വച്ചായിരുന്നു അന്ത്യം, 67 വയസ്സായിരുന്നു. അവിവാഹിതയായിരുന്നു. കർത്താവിനായി ശക്തമായി പ്രയോജനപ്പെട്ടുകൊണ്ടിരുന്ന അവർ തൻ്റെ സഹോദരൻ്റെ ഓർമക്കായി സ്ഥാപിച്ച സാധു കിഷൻ സിംഗ് മൊമേറിയൽ എന്ന സ്ഥാപനത്തിലൂടെ അനാഥരായ കുഞ്ഞുങ്ങൾക്ക് ആശ്വാസവും പ്രചോദനവും ആയിരുന്നു. വചനഘോഷണത്തെ ജീവിതോദ്ദേശമായി കണ്ട അവർ അവസാന ദിവസങ്ങളിൽ പോലും അതിനായി സമയം കണ്ടെത്തിയിരുന്നു. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഹിന്ദി വിഭാഗം നടത്തിവരുന്ന ലോക്ക് ഇൻ എന്ന യുവജന പ്രോഗ്രാമാണ് അവർ അവസാനമായി പങ്കെടുത്ത യോഗം.

Leave A Reply

Your email address will not be published.