നോട്രെഡാം ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുക്കും :സാംസ്‌കാരികമന്ത്രി റിമ അബ്ദുൽ മലാക്
പാരീസ്: തീപിടുത്തത്തിനു ഇരയായ ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 2024-ഓടെ ദേവാലയം ആരാധനക്കായി തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് ഫ്രഞ്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി റിമ അബ്ദുല്‍ മലാക് അറിയിച്ചു. 2019 ഏപ്രില്‍ 15-നാണ് ദേവാലയം അഗ്നിയ്ക്കിരയായത്. ലോകത്തിന്റെ മുമ്പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. വേനലവസാനത്തോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ കഴിയുംവിധം പുനരുദ്ധാരണ പദ്ധതിയിലെ ഒരു പ്രധാന ഘട്ടമായ ശുചീകരണ ഘട്ടം പൂര്‍ത്തിയായെന്നും റിമ പറഞ്ഞു. 2024 ഓട് കുടി കത്തീഡ്രല്‍ വിശ്വാസികള്‍ക്കും, പൊതുജനങ്ങള്‍ക്കും തുറന്നുകൊടുക്കുന്ന വര്‍ഷം കൂടിയായിരിക്കും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019-ലെ തീപിടുത്തത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പുനരുദ്ധരിക്കുമെന്നും ഫ്രാന്‍സ് ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യമരുളുന്ന 2024-ല്‍ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.