നെഹ്‌റു ട്രോഫി വള്ളം കളി ; പായിപ്പാട് ചുണ്ടനെ നയിക്കാൻ ബെഞ്ചമിൻ കെ റോയ്
ആലപ്പുഴ : മലയാളികളുടെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളിയിൽ പായിപ്പാട് ചുണ്ടനെ നയിക്കാൻ ബെഞ്ചമിൻ കെ റോയ്. കായിക സാമൂഹിക രംഗങ്ങളിൽ വിവിധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന അബുദാബി അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാംഗം പായിപ്പാട് വിയ്യപുരം ബെഞ്ചമിൻ കെ റോയ് ആണ് ഇത്തവണ പായിപ്പാട് ചുണ്ടന്റെ ക്യാപ്റ്റൻ . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടക്കുന്ന ആദ്യ വള്ളം കളി മത്സരമാണിത്. കോവിഡ് മൂലം 2020ലും 2021ലും ഓട്ടം നടത്താൻ കഴിഞ്ഞിരുന്നില്ല . ഏകദേശം 56 ബോട്ടുകൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും.