നവി മുംബൈ പെന്തക്കോസ്റ്റൽ കൺവെൻഷൻ നവംബർ 23 മുതൽ
നവംബർ 9: മുംബൈ:നവി മുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ്( NMPF) കൺവെൻഷൻ നവംബർ 23 മുതൽ 25 വരെ . ദിവസവും വൈകിട്ട് 7:00 മുതൽ 9.00 വരെ ഓൺലൈനിലാണ് മീറ്റിംഗുകൾ നടത്തപ്പെടുക . പാസ്റ്റർമാരായ പോൾ മാത്യു,കെ ജെ തോമസ്(കുമളി), ഷിബു തോമസ് (ഒക്കലഹോമ) എന്നിവർ വചന പ്രഘോഷണം നടത്തും.
സിസ്റ്റർ .പെർസിസ് നൈനാൻ,ബ്രദർ തോംസൺ ജോർജ്,ബ്രദർ അബിൻ അലക്സ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . സൂമിലും പ്രമുഖ ഓൺലൈൻ മാധ്യമമായ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ മിനിസ്‌ട്രിസിന്റെ ഫേസ് ബുക്ക് പേജിലൂടെയും തത്സമയം വീക്ഷിക്കാം