യെരുശലേം : യിസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെനെറ്റ് തിരഞ്ഞെടുക്കപ്പെട്ടു. 59 ന് എതിരെ 60 വോട്ടുകൾക്കാണ് പുതിയ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് സെനറ്റ് അംഗീകാരം നൽകിയത്. യിസ്രായേലിലെ വർത്തമാനകാല ജനാധിപത്യ വ്യവസ്ഥയിൽ ഏറ്റവും അധികം കാലം അധികാരത്തിൽ തുടർന്ന ബെഞ്ചമിൻ നെതന്യാഹു പടിയിറങ്ങുന്ന കസേരയിലേക്കാണ് ബെനറ്റിന്റെ സ്ഥാനാരോഹണം. തുടർച്ചയായി 12 വർഷം ഉൾപ്പടെ ആകെ 15 വർഷമാണ് നെതന്യാഹു പ്രധാനമന്ത്രി പദവിയിലിരുന്നത്. യാമിന പാർട്ടി നേതാവ് നഫ്താലി ബെനെറ്റും യേഷ് അതിദ് കക്ഷി നേതാവായ യെർ ലെപ്പിടുമാണ് ഭരണപക്ഷത്തിലെ എട്ട് കക്ഷികളുടെ മുന്നണിക്ക് നേതൃത്വം നൽകുന്നത്. യിസ്രായേലിന്റെ പതിമൂന്നാമത് പ്രധാനമന്ത്രിയായാണ് ബെനെറ്റ് സ്ഥാനാരോഹണം ചെയ്യുന്നത്. മിക്കി ലെവിയാണ് പുതിയ സെനറ്റ് സ്‌പീക്കർ. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് കോടികൾ സമ്പാദിച്ചിരുന്ന ഐടി സംരംഭകനായിരുന്നു 49കാരനായ നഫ്താലി ബെന്നറ്റ്. ഒരു തീവ്ര വലതുപക്ഷ ദേശീയ വാദി എന്നാണ് നെഫ്താലിയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
Related Posts