ബെംഗളൂരു ∙ ഇനി, ഡ്രൈവർ ഇല്ലാതെയും നമ്മ മെട്രോ, നിർമാണം നടന്നു കൊണ്ടിരിക്കുന്ന രണ്ടാംഘട്ട പാതകളിൽ സ്വകാര്യ കമ്പനി സീമൻസിന്റെ പങ്കാളിത്തത്തോടെ ഓട്ടമാറ്റിക് ട്രെയിനുകൾ ഇറക്കാനുള്ള തയാറെടുപ്പിലാണ് മെട്രോ റെയിൽ കോർപറേഷൻ. ഇലക്ട്രോണിക് ഇന്റർലോക്കിങ്, ഓട്ടമാറ്റിക് ട്രെയിൻ പ്രൊട്ടക്‌ഷൻ, ടെലികമ്യൂണിക്കേഷൻ, ഓട്ടമാറ്റിക് ട്രെയിൻ മോണിറ്ററിങ് എന്നിവ ഉൾപ്പെടുന്ന സംവിധാനം സുരക്ഷിത്വവും ട്രെയിനിന്റെ സമയനിഷ്ഠയും ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു. സിബിടിഇ(കമ്യൂണിക്കേഷൻസ് ബേസ്ഡ് ട്രെയിൻ കൺട്രോൾ) സാങ്കേതികവിദ്യയിലുള്ള ട്രെയിൻ, ഡ്രൈവറുള്ള ട്രെയിനുകളെപ്പോലെ സുരക്ഷിതമാണെന്നു കമ്പനി അവകാശപ്പെടുന്നു
Related Posts