Official Website

ഉറവ വറ്റാത്ത കാരുണ്യത്തിന്റെ മനുഷ്യ രൂപം …..

0 2,981

ഉറവ വറ്റാത്ത കാരുണ്യത്തിന്റെ മനുഷ്യ രൂപം …..

വിലാസ്‌പുർ ജില്ലാ കളക്ടർ Dr. സഞ്ജയ്, ജില്ലാ ജയിൽ സന്ദർശിക്കവെ, ഒരു കൊച്ചു പെൺകുട്ടി അവിടെ തടവ് ശിക്ഷ അനുഭവിക്കുന്ന ഒരാളെ കെട്ടിപിടിച്ചു കരയുന്നത് ശ്രദ്ധയിൽ പെട്ടു. കുട്ടിയുടെയും അയാളുടെയും കരച്ചിലിൽ ദുഃഖം തോന്നിയ അദ്ദേഹം അവരെ സമീപിച്ചു വിവരം അന്വേഷിച്ചു. അയാൾ പത്തു വർഷം ശിക്ഷിക്ക പ്പെട്ട്, അതിൽ അഞ്ചു വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ ആളായിരുന്നു. കുട്ടി അയാളുടെ ആറു വയസ്സുകാരി മകളും. കുട്ടിക്ക് പതിനഞ്ചു ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ മരണപ്പെട്ടിരുന്നു .ജയിൽ ശിക്ഷ അനുഭവിക്കുന്ന ആളുടെ മകളെ സ്വീകരിക്കാൻ ബന്ധുക്കൾ ആരും തയ്യാർ ആയിരുന്നില്ല. അതിനാൽ കുട്ടിയെ ജയിലിൽ തന്നെ പാർപ്പിച്ചു വരികയായിരുന്നു. വിവരങ്ങൾ അറിഞ്ഞ കളക്ടർ കുട്ടിയെ വിലാസ്‌പുരിലെ ഏറ്റവും മികച്ച സ്കൂൾ ആയ ജെയിൻ ഇന്റർനാഷണൽ സ്കൂളിൽ ചേർത്ത് അവിടുത്തെ ബോ ർഡിങ്ങിൽ ആക്കുകയും, നോക്കാൻ ഒരു കെയർ ടേക്കറെ ഏർപ്പാടാക്കുകയും ചെയ്തു . കുട്ടിയുടെ പഠനത്തിനും മറ്റുള്ള എല്ലാ ചിലവുകളും സ്വയം വഹിക്കുമെന്നും അധികൃതരെ അറിയിച്ചു.ആ നല്ല മനസ്സിന് എന്നും നന്മകൾ നേരുന്നു.
അഭിനന്ദനങ്ങൾ ???

Comments
Loading...
%d bloggers like this: