കാഠ്മാണ്ഡു : ഔദ്യോഗിക കണക്കു പ്രകാരം ക്രൈസ്തവരുടെ എണ്ണം വെറും 4 ശതമാനം മാത്രമുള്ള ഹിന്ദു ഭൂരിപക്ഷമുള്ള ഏഷ്യന്‍ രാഷ്ട്രമായ നേപ്പാളിലേക്ക് സുവിശേഷവുമായി അമേരിക്കന്‍ മിഷന്‍ സംഘടന. പ്രതികൂലങ്ങളും എതിര്‍പ്പുകളും നിറഞ്ഞ നേപ്പാളിന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇതുവരെ സുവിശേഷത്തിന്റെ വെളിച്ചം എത്തിയിട്ടില്ല . പ്രമുഖ അമേരിക്കന്‍ മിഷന്‍ സംഘടനയായ കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രി യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത സുവിശേഷം അന്ധകാരത്തില്‍ കഴിയുന്ന ജനത്തിന്റെ ഇടയിലേക്കു പങ്കുവെയ്ക്കാനുള്ള ഒരു മാര്‍ഗ്ഗം ഒരുക്കിയിരിക്കുകയാണ്. വളരെ ദരിദ്രമായ നേപ്പാള്‍ നിവാസികള്‍ യേശുക്രിസ്തുവിനെ അറിയാനുള്ള മാധ്യമമായി ഈ സുവിശേഷ പ്രചരണത്തെ ഉപയോഗിക്കുമെന്നുള്ള പ്രത്യാശയിലാണ് മിനിസ്ട്രി.
അതിന്റെ ആദ്യ പടിയായി കുട്ടികള്‍ക്കിടയില്‍ സുവിശേഷം അറിയിക്കാൻ അവരെ ആകര്‍ഷിക്കുവാനുള്ള ഒരു സുവിശേഷ മീഡിയ ആരംഭിച്ചിരിക്കുകയാണ് . സോളാര്‍ പവറില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എംപി3 ഉപകരണമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ കുട്ടികള്‍ക്ക് ആത്മീയത പകരുവാനുള്ള പ്രോഗ്രാമുകളും ഓഡിയോ ബൈബിളും ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്. അവരുടേതായ ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റോറി ടെല്ലന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം എത്തിക്കുകയാണ് കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രി.
ആദ്യം 500 പേര്‍ക്കാണ് എംപി3 ഉപകരണം സൌജന്യമായി നല്‍കുന്നത്.