Ultimate magazine theme for WordPress.

മരിയുപോളില്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി

മരിയുപോള്‍ ‍: റഷ്യന്‍ അധിനിവേശ പ്രദേശമായ മരിയുപോളില്‍ യുക്രൈന്‍ പാസ്റ്ററെയും ഭാര്യയെയും റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി.
മരിയുപോളിലെ കാള്‍മിയുസ്കി ജില്ലയിലെ കുര്‍ച്ചാട്ടോവിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്ററായ ലിയോനിഡ് പോണോമറിയോവ്, ഭാര്യ തത്യാന എന്നിവരെയാണ് ആയുധധാരികളായ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ റെയ്ഡിനെത്തിയശേഷം ചര്‍ച്ചിനുള്ളിലും പരിശോധന നടത്തി. ചര്‍ച്ചില്‍ എഴുതിയിരുന്ന വേദവാക്യങ്ങളും മറ്റ് എഴുത്തുകളും നീക്കം ചെയ്തശേഷം ചര്‍ച്ച് കെട്ടിടം പൂട്ടി സീലും ചെയ്തു. സഭാ വിശ്വാസികളും മറ്റു ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല എന്ന് ചര്‍ച്ച് അംഗങ്ങള്‍ പറഞ്ഞു.

Sharjah city AG

Comments are closed.