Ultimate magazine theme for WordPress.

ന്യൂനപക്ഷാവകാശ കമ്മീഷൻ മുൻപാകെ നിർദേശങ്ങൾ അതിവേഗം സമർപ്പിക്കാൻ തയാറാകണമെന്ന് ; പെന്തെക്കോസ്ത് സഭാ നേതൃത്വങ്ങളോട്; പി വൈ സി ആഹ്വനം ചെയ്യുന്നു

കർത്താവിൽ പ്രിയരായ കേരളത്തിലെ എല്ലാ പെന്തെകോസ്ത് സഭാ മേലദ്ധ്യക്ഷൻമാർക്കും,
പെന്തെകോസ്തൽ യൂത്ത് കൗൺസിലിൽ (PYC) നിന്നുള്ള സ്നേഹവന്ദനം!

കേരളത്തിലെ മുഖ്യധാരാ-സ്വതന്ത്ര പെന്തെകോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായി 2017ൽ ആരംഭിച്ച പി.വൈ.സി. പ്രവർത്തനങ്ങൾക്കു അങ്ങയുടെ സഭയുടെ യുവജനപ്രസ്ഥാനത്തിൽ നിന്നും നാളിതുവരെ ലഭിച്ചിട്ടുള്ള എല്ലാ പിന്തുണക്കും നന്ദി അറിയിക്കുന്നു.

വളരെ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനായാണ് ഈ കത്ത് എഴുതിയിട്ടുള്ളത്

കേരള സംസ്ഥാന സർക്കാറിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനത്തിനുള്ളിലുള്ള ക്രൈസ്തവ സഭാംഗങ്ങളിലെ പിന്നാക്കകാവസ്ഥ (സാമ്പത്തിക-സാമുദായിക അടിസ്ഥാനത്തിൽ) പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ ബഹു. ജസ്റ്റീസ് (റിട്ട.) ജെ.ബി. കോശി അധ്യക്ഷനായി ഒരു കമ്മീഷനെ ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് (2020 നവംബർ) നിയമിച്ചിരുന്നു.

അതിൻ്റെയടിസ്ഥാനത്തിൽ ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ വിവിധ സഭകൾക്കു ബഹു.കമ്മീഷൻ 2021 ഫെബ്രുവരിയിൽ കത്തു അയച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പും തുടർന്നുണ്ടായ ലോക്ഡൗണും നിമിത്തം മിക്ക സഭകൾക്കും പ്രസ്തുത അറിയിപ്പ് ലഭിച്ചിട്ടില്ല.

പി.വൈ.സി പ്രതിനിധികൾ ന്യൂനപക്ഷ കമ്മീഷനെയും ബഹു. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെയും ബന്ധപ്പെട്ടപ്പോൾ അറിയിപ്പ് ലഭിക്കാത്ത സഭകളും തങ്ങളുടെ സഭകളിലെ/സംഘടനയിലെ അംഗങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു ബഹു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഏൽപ്പിക്കണമെന്നു അറിയിച്ചിട്ടുണ്ടു.

സംസ്ഥാനത്തെ ന്യൂനാൽ ന്യൂനപക്ഷം എന്ന നിലയിൽ പെന്തെകോസ്തരായ നമ്മുടെ അവകാശങ്ങളെ ക്കുറിച്ചു നാമിനിയും ബോധവാന്മാരാകേണ്ടതുണ്ട്.

അങ്ങയുടെ സഭയിലെ/സംഘടനയിലെ പിന്നാക്കാവസ്ഥയിലുള്ള അംഗങ്ങളുടെ സ്ഥിതിവിവരക്കണക്ക് താഴെ പറയുന്ന വിലാസത്തിൽ അടിയന്തരമായി അയച്ചുകൊടുക്കാൻ ഓർമ്മിപ്പിക്കുന്നു.

ജസ്റ്റീസ് (റിട്ട.) ജെ.ബി കോശി കമ്മീഷൻ,
രണ്ടാം നില, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്,
പനമ്പള്ളി നഗർ (PO) കൊച്ചി- 682036

അല്ലങ്കിൽ

ജസ്റ്റീസ് (റിട്ട.) ജെ.ബി. കോശി,
പട്നാ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ്,
ഹൗസ് നമ്പർ 38/514,
\’തൃപ്തി\’,
SA റോഡ്,
എറണാകുളം-N (PO)
കൊച്ചി- 682018.

NB:
1) കമ്മീഷൻ ഉത്തരവിൻ്റെ കോപ്പി അനുബന്ധമായി ചേർക്കുന്നു (2 പേജ്)

2) കേരളത്തിലെ നമ്മുടെ സഭാംഗങ്ങളിൽ പ്രത്യേക പരിഗണന ലഭിക്കേണ്ടവരും സഹായത്തിനർഹരുമായവർ പലരുമുളളതിനാൽ ഓരോ സഭകളും അത്തരത്തിലൊരു ഡേറ്റാ ബാങ്ക് ശേഖരിച്ചു സൂക്ഷിക്കുന്നത് ഗവൺമെൻ്റ് സഹായകങ്ങളും ഗവൺമെൻ്റിതര (NGO) സഹായങ്ങളും ലഭ്യമാക്കുന്നതിനു ഉപയോഗപ്രദമായിരിക്കും.

3) ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സംശയ നിവാരത്തിനു ബന്ധപ്പെടേണ്ട പി.വൈ.സി ഹെൽപ്പ്ലൈൻ നമ്പർ: 9744583955
(പാസ്റ്റർ അനീഷ് ഉമ്മൻ – പി.വൈ.സി. കോസ്റ്റൽ സോൺ പ്രസിഡൻ്റ്)

പി.വൈ.സി.ക്കു വേണ്ടി,

അജി കല്ലിങ്കൽ
(ജനറൽ പ്രസിഡൻ്റ്)
റോയ്സൺ ജോണി
(ജനറൽ സെക്രട്ടറി)

ജിനു വർഗ്ഗീസ്
(സ്റ്റേറ്റ് പ്രസിഡൻ്റ്)
ജെറി പൂവക്കാല
(സ്റ്റേറ്റ് സെക്രട്ടറി)

Leave A Reply

Your email address will not be published.