Ultimate magazine theme for WordPress.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി കോച്ചിംഗ്

കേരള പി.എസ്.സിക്ക് പുറമെ കേന്ദ്ര സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾ, ആർ.ആർ.ബി എന്നിവയിലേക്കുള്ള പരീക്ഷൾക്കായും പരിശീലനം നടത്തുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16 ആണ്

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ കേന്ദ്ര സംസ്ഥാനങ്ങളിലെ റെയില്‍വേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തിലെ ജൂലൈ മുതല്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് സിസിഎംവൈകളിലേക്ക് അപക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ മത ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ് പ്രവേശനം.

പരിശീലനം സൗജന്യമാണ്. ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറല്‍ സയന്‍സ്, ഭരണഘടന, ഇന്ത്യാ ചരിത്രം മറ്റു പൊതു വിജ്ഞാനങ്ങള്‍ എന്നിവയില്‍ ഊന്നിയായിരിക്കും ക്ലാസുകള്‍. 24 കേന്ദ്രങ്ങളും 32 ഉപകേന്ദ്രങ്ങളും അടക്കം 56 സെന്ററുകളില്‍ 40 മുതല്‍ 100 വരെ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. യോഗ്യതയുടെയും സാമൂഹികസാന്പത്തിക പിന്നാക്കാവസ്ഥയുടെയും പരിഗണനയിലായിരിക്കും പ്രവേശനം. ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയും ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയും നീളുന്ന ആറുമാസ ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഡിഗ്രി ബാച്ച്, പ്ലസ് ടു ബാച്ച്, ഹോളിഡേ ബാച്ച് എന്നിവയിലേക്കാണ് പ്രവേശനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അതത് സിസിഎംവൈകളിലേക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം. കോച്ചിംഗ് സെന്ററുകളുടെ പ്രാദേശിക അവസ്ഥ പരിഗണിച്ച് ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ സമര്‍പ്പിക്കാന്‍ അതത് സിസിഎംവൈകള്‍ അവസരമുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ വിലാസം http://www.minoritywelfare.kerala.gov.in/ ‍ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി June  16.വിശദ വിവരങ്ങൾക്കായി 9400976839, 9037902372, 9961147120 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.