Ultimate magazine theme for WordPress.

വീടുകളിലും മാസ്‌ക് ധരിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: വീടുകളിലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. സ്വയം മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വൈറസ് വ്യാപനം അത്രയ്ക്ക് തീവ്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, നിലവിലെ കൊവിഡ് അവസ്ഥയെ കുറിച്ച് പരിഭ്രാന്തരാകരുതെന്നും കേന്ദ്രം ജനങ്ങളോട് അറിയിച്ചു. ടി.പി.ആര്‍ 10 ന് മുകളില്‍ ഉള്ളയിടങ്ങളില്‍ കടുത്ത നിയന്ത്രണം വേണം. ആര്‍ത്തവ ദിവസങ്ങള്‍ക്കിടയിലും വാക്‌സിന്‍ സ്വീകരിക്കാം. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരും വീടുകളില്‍ തന്നെ കഴിയാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാണെന്നും എന്നാല്‍ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശത്ത് നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികള്‍ ആരംഭിച്ചവെന്നും സര്‍ക്കാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.