Ultimate magazine theme for WordPress.

മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്

വാഷിംഗ്ടൺ ഡി.സി:പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും ഒത്തുകൂടുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ നിരവധിപ്പേർ പങ്കെടുക്കും.

തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്. നാഷണൽ മാളിൽ ഉച്ചതിരിഞ്ഞ് 3.00ന് റാലിക്ക് തുടക്കമാകും. തുടർന്ന് 4.00ന് കാപ്പിറ്റോളിലേക്ക് മാർച്ച് ചെയ്യും. ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്നതും റാലിയുടെ പ്രധാന ലക്ഷ്യമാണ്. 2020ലാണ് ഇദംപ്രഥമായി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെട്ടത്. കാലിഫോർണിയയിലെ ലോംഗ് ബീച്ചായിരുന്നു പ്രഥമ വേദി. മുൻവർഷങ്ങളിലേതുപോലെ ദ കാത്തലിക് കണക്റ്റ് ഫൗണ്ടേഷൻ, ഓപ്പൺഡോഴ്സ് യു.എസ്.എ, ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്, ലിബർട്ടി സർവകലാശാലയിലെ ഫ്രീഡം സെന്റർ, സ്റ്റുഡന്റ്സ് ഫോർ ലൈഫ് തുടങ്ങിയ സംഘടനകളുടെ പിന്തുണയും മാർച്ചിനുണ്ടാകും.ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്.

Sharjah city AG
3 Comments
  1. Dmvqvl says

    Experience pure adrenaline in multiplier — every step is a gamble! Cash out at peak multipliers before disaster hits. 98% RTP makes long sessions exciting!

  2. Akbgaw says

    luckyland slots review: Where every spin feels like pure magic! Join now and claim your welcome bonus of 7,777 Gold Coins and 10 free Sweeps Coins. Play top slots for fun or real prizes—it’s always free to start!

  3. Yubqcu says

    Start your winning story at betmgm ontario casino Casino! New users get 100% match up to $1,000 and $25 free play instantly. Thousands of games, lightning-fast withdrawals, and MGM Rewards await you.

Your email address will not be published.