കൊട്ടാരക്കര : പി.വൈ.പി.എ കൊട്ടാരക്കര മേഖല കൺവെൻഷൻ ‘ധ്വനി 2026′ മെയ് 1 മുതൽ (ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരം’) മെയ് 1, 2 തീയതികളിൽ നെല്ലിക്കുന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. വൈകുന്നേരം 5 മണി മുതൽ 9 മണി വരെയാണ് കൺവെൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കൺവെൻഷൻ പ്രാർത്ഥനയോടെ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ കെ. ജെ. തോമസ് കുമളി എന്നിവർ ദൈവവചനം പങ്കുവെക്കും. ബോവസ് രാജു, എബ്രഹാം ക്രിസ്റ്റഫർ എന്നിവരോടൊപ്പം ഹോളി ഹാർപ്പ് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷകൾ നടക്കും. പ്രസിഡന്റ് ജെറിൻ ജി. ജെയിംസ്, ഭാരവാഹികളായ ജിബിൻ ഫിലിപ്പ്, ഷോൺ ജി. വിൽസൺ, മാത്യു ജോൺ, ഇവാ സബിൻ, അമൃത ഷിബിൻ, ബിബിൻ സാം വെട്ടിക്കൽ, എബിൻ പൊന്നച്ചൻ എന്നിവർ കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Comments are closed.