Ultimate magazine theme for WordPress.

മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ, യൂകെക്ക്‌ (MPA UK) ശക്തമായ നവ നേതൃത്വം

വാർത്ത: പോൾസൺ ഇടയത്ത് മീഡിയ കോർഡിനേറ്റ

യൂകെയിലുള്ള മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ 2023 – 2025 വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തു. മാഞ്ചസ്റ്ററിൽ നടന്ന കോൺഫ്രൻസിന്റെ ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

എം പി എ യൂ കെ യുടെ പ്രസിഡന്റ് ആയി അസംബ്ലീസ്‌ ഓഫ് ഗോഡ് യൂ കെ, ഐ എ ജി യൂ കെ & യൂറോപ്പിന്റെ ചെയർമാൻ കൂടിയായ റവ ബിനോയ് ഏബ്രഹാമിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ശാരോൻ ഫെല്ലോഷിപ്പ് യൂ കെ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചനും , സെക്രട്ടറിയായി ഐ പി സി യൂ കെ & അയർലണ്ട് റീജിയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയിസും , ട്രഷറർ ആയി ഐ എ ജി യൂ കെ & യൂറോപ്പിന്റെ മിഷൻ ഡയറക്ടർ പാസ്റ്റർ ജിനു മാത്യുവും, ജോയിന്റ് സെക്രട്ടറി ആയി ഐ പി സി യൂ കെ & അയർലണ്ട് റീജിയൻ അഡ്മിനിസ്ട്രെറ്റർ പാസ്റ്റർ പി സി സേവ്യറും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. 21 അംഗ കമ്മറ്റി ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

2023 -2025 വർഷത്തേക്കുള്ള കമ്മറ്റി ആണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടത് .
പാസ്റ്റർ ബിനോയ് എബ്രഹാം (പ്രസിഡന്റ്) , പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ), പാസ്റ്റർ പി സി സേവ്യർ ( ജോയിന്റ് സെക്രട്ടറി), ബ്രദർ എബി ഉമ്മൻ (ജോയിന്റ് ട്രഷറർ), ബ്രദർ ബെൻജോ ചെറിയാൻ (യൂത്ത് കോ ഓർഡിനേറ്റർ) , സിസ്റ്റർ ഷീല തോമസ് (ലേഡീസ് കോഓർഡിനേറ്റർ), ബ്രദർ പോൾസൺ ഇടയത്ത്‌ (മീഡിയ കോഓർഡിനേറ്റർ), പാസ്റ്റർ ബ്ലെസ്സൺ തോമസ് , ഇവാ. ജോഷി സാം മോറിസ് (ക്വയർ കോഓർഡിനേറ്റർസ്), ബ്രദർ രാജേഷ് വർഗീസ് (മ്യൂസിക് കോഓർഡിനേറ്റർ), പാസ്റ്റർ ജോൺസൺ ജോർജ് (പ്രയർ കോഓർഡിനേറ്റർ), ബ്രദർ സോണി എബ്രഹാം (ഇവാൻജലിസം കോഓർഡിനേറ്റർ), കൂടാതെ ഏരിയ കോഓർഡിനേറ്റർസ് ആയി പാസ്റ്റർ സാം തോമസ് (ലണ്ടൻ), ബ്രദർ ജോൺസൺ ബേബി (ഇംഗ്ലണ്ട് സൗത്ത്), ബ്രദർ സൂരിയൽ തോമസ് (സ്കോട്ലൻഡ്), ബ്രദർ ക്ലമന്റ് മാത്യു (ഇംഗ്ലണ്ട് നോർത്ത്), ബ്രദർ തോമസ് മാത്യു (നോർത്തേൺ അയർലണ്ട്), പാസ്റ്റർ സാം മാത്യു (വെയിൽസ്‌), ബ്രദർ ബോബി കുര്യാക്കോസ് (മിഡ്ലാൻഡ്സ് ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

2024 വർഷത്തെ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രൈറ്റൻ പട്ടണത്തിൽ വച്ച് നടത്തുവാനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.