Ultimate magazine theme for WordPress.

നിരത്തില്‍ സൂപ്പര്‍ ഹിറ്റ്. മഹീന്ദ്ര ഥാറിന്റെ വില ഉയര്‍ത്തുന്നു; പുതിയ വില ഇന്ന് മുതല്‍

അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഥാറിന്റെ ബുക്കിങ്ങ് 20000-ത്തില്‍ എത്തിയിരുന്നു.

ടുത്ത കാലത്ത് നിരത്തുകളില്‍ എത്തിയതില്‍ സൂപ്പര്‍ ഹീറ്റായ വാഹനമാണ് മഹീന്ദ്രയുടെ ഥാര്‍. വിപണിയില്‍ തരംഗമായി മാറിയ പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര. ഡിസംബര്‍ ഒന്ന് മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍, നിലവില്‍ ബുക്ക് ചെയ്തിട്ടുള്ള ഉപയോക്തക്കള്‍ക്ക് വില വര്‍ധനവ് ബാധകമായേക്കില്ല.

9.80 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര അവതരിപ്പിച്ചത്. ഉയര്‍ന്ന വേരിയന്റിന് 13.75 ലക്ഷം രൂപയായിരുന്നു വില. എന്നാല്‍, അടുത്തിടെ ഥാറിന്റെ അടിസ്ഥാന വേരിയന്റുകളാണ് എ.എക്‌സ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിരുന്നു. നിലവില്‍ നല്‍കിയിട്ടുള്ള വില അനുസരിച്ച് 11.90 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വില.

അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഥാറിന്റെ ബുക്കിങ്ങ് 20000-ത്തില്‍ എത്തിയിരുന്നു. ഇതോടെ ഈ വാഹനത്തിനായുള്ള കാത്തിരിപ്പ് ഏഴ് മാസം വരെയായി ഉയര്‍ന്നിട്ടുണ്ട്. ഈ ബുക്കിങ്ങ് കാലാവധി കുറയ്ക്കുന്നതിനായി ജനുവരി മാസം മുതല്‍ പ്രതിമാസ ഉത്പാദനം 2000-ത്തില്‍ നിന്ന് 3000 ആക്കി ഉയര്‍ത്തുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

സുരക്ഷ പരിശോധിക്കുന്നതിനായി നടത്തിയ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റ് ഫോര്‍ സ്റ്റാര്‍ സുരക്ഷ റേറ്റിങ്ങും ഥാര്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന ഖ്യാതിയും മഹീന്ദ്ര ഥാറ് നേടിയിട്ടുണ്ട്. 2021 മേയ് മാസം വരെയുള്ള വാഹനങ്ങള്‍ ഇതിനോടകം വിറ്റുത്തീര്‍ന്നതും മഹീന്ദ്രയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബി.എച്ച്പി പവറും 320 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബി.എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ്. വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും.

Source Mathrubhumi
Leave A Reply

Your email address will not be published.