Ultimate magazine theme for WordPress.

എം പോക്‌സ്; കേരളത്തിലും ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എം പോക്‌സ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ വിമാനത്താവളങ്ങളിലും സര്‍വൈലന്‍സ് ടീമുകളുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

2022ല്‍ എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ച് ഐസോലേഷന്‍ സാമ്പിള്‍ കളക്ഷന്‍, ചികിത്സ തുടങ്ങിയവയെല്ലാം ഉറപ്പു വരുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാല്‍ ഈ എസ്ഒപി എല്ലാ ആശുപത്രികളും പാലിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

Sharjah city AG

Comments are closed.