Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, ഓഗസ്റ്റ് 15-ന് ഏകദിന സെമിനാർ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, നോർത്ത് ഡൽഹി ഡിസ്ട്രിക്ട് യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 15-ന് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.

രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ചർച്ച് ഓഫ് ഗോഡ് പാലം ചർച്ചിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.

പാസ്റ്റർ അലൻ പി. സാം (ഡൽഹി) ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നതാണ്. നോർത്ത് ഡൽഹി ഡിസ്ട്രിക്ട് വൈ.പി. ഇ പ്രസിഡന്റ് പാസ്റ്റർ സുജിമോൻ രാജു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വൈ.പി. ഇ സെക്രട്ടറി വിന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി ജോൺ ദാസ്, ട്രഷറർ ആഷിഷ് ചാക്കോ എന്നിവർ സെമിനാറിന്റെ ഏകോപനത്തിന് നേതൃത്വം നൽകുന്നു.

യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും വർത്തമാനകാല വെല്ലുവിളികളെ നേരിടുന്നതിനും സഹായകരമാകുന്ന ഈ അനുഗ്രഹീത സെമിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Sharjah city AG

Comments are closed.