ചുങ്കം : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ചുങ്കം ഐപിസി എബനേസർ സഭയിൽ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും നടക്കും. പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാ. സുഭാഷ് കുമരകം പ്രസംഗിക്കും.
ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-’25 വർഷത്തെ പുതിയ പിവൈപിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്), പാ. ബിജോ ചാക്കോ (സെക്രട്ടറി), പാ. എബ്രഹാം ജേക്കബ് (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം.
