വൈക്കം: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് പിവൈപിഎ നടപ്പിലാക്കുന്ന സഹായ വിതരണത്തിന്റെ നാലാം ഘട്ടം എഴുമാതുരുത്തിൽ വിതരണം ചെയ്തു. ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിനായി ഒരാഴ്ചയിലധികമായി സമാനതകളില്ലാത്ത റിലീഫ് പ്രവർത്തനങ്ങളാണ് സംസ്ഥാന പിവൈപിഎ മേഖലയിൽ നടത്തിവരുന്നത്.
ഐപിസി സംസ്ഥാന പ്രസ്ബിറ്ററി അംഗം പാസ്റ്റർ സ്റ്റീഫൻ തട്ടാരത്തറ, മുൻ ഇലക്ഷൻ കമ്മീഷണർ ശശീന്ദ്രൻ, സംസ്ഥാന പിവൈപിഎ പ്രസിഡന്റ് സുവിശേഷകൻ അലൻ പള്ളിവടക്കൻ എന്നിവർ സഹായ വിതരണത്തിന് മുഖ്യനേതൃത്വം നൽകി.
പിവൈപിഎ ട്രഷറർ മനു സ്കറിയ, പബ്ലിസിറ്റി കൺവീനർ ജോയൽ എം. രാജു, എക്സിക്യൂട്ടീവ് കൺവീനർ ഫിലിപ്പ് ജെയിംസ് ഫെബിൻ, സംസ്ഥാന സമിതി അംഗങ്ങളായ ഡാൻ വിൽസൺ, പ്രത്യാശ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Comments are closed.