Ultimate magazine theme for WordPress.

എല്‍വിഎം-3 റോക്കറ്റ് വിക്ഷേപണം വിജയകരം; 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയം. ഇന്ത്യക്ക് അഭിമാനമായി എട്ട് ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച് ഭ്രമണപഥത്തിലെത്തി.ഞായറാഴ്ച രാവിലെ ഒമ്പതിന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ വൺവെബ്ബുമായി ഐഎസ്ആർഒ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്. വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.
വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനിറ്റിൽ ആദ്യ ഉപഗ്രഹം വേർപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിച്ചത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) ബ്രിട്ടീഷ് കമ്പനി വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള വിക്ഷേപണമാണമായിരുന്നു ഇത്. എല്‍വിഎം 3യിലൂടെ 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് 455 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്. വണ്‍ വെബ്ബിന്റെ ഇതുവരെയുള്ള പതിനെട്ടാമത്തെയും ഈ വര്‍ഷത്തെ മൂന്നാമത്തെയും വിക്ഷേപണമാണ് ഇന്ന് നടന്നത്.

Leave A Reply

Your email address will not be published.