ഛത്തീസ്ഗഢ് : ദർഭ പട്ടണത്തിനടുത്തുള്ള കപനാർ എന്ന ഗ്രാമത്തിലാണ് 22 കാരനായ കോസ കവാസിയെ ജനക്കൂട്ടം ആക്രമിച്ചുകൊലപ്പെടുത്തിയത്. യുവാവിൻ്റെയും ഭാര്യയുടെയും ക്രിസ്തീയ വിശ്വാസം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങളും ഗ്രാമവാസികളും കവാസിയെയും ഭാര്യയെയും താമസിച്ചിരുന്ന ഗ്രാമത്തിൽ നിന്ന് പുറത്താക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും ശ്രമിച്ചു. തുടർന്നുണ്ടായ തർക്കത്തിൽ സംഘർഷം രൂക്ഷമാവുകയും, രോഷാകുലനായ ദസ്രുവും മകനും കോസ കവാസിയെ ആക്രമിച്ചു, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ പരിക്കേറ്റ് കോസ കവാസി മരിച്ചു.പൊലീസ് അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു.
ഗോത്രവർഗ്ഗത്തിൽ നിന്ന്, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു എന്ന് ബസ്തർ ഡിവിഷനിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.

Comments are closed.