കുന്നംകുളം : യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ കുന്നംകുളം ടൗൺ ഹാളിനോട് ചേർന്നുള്ള ലൈബ്രറി ഹാളിൽ വെച്ച് നാളെ (മെയ് 19) വൈകീട്ട് 4.30 ന് പഠനോപകരണവിതരണവും പത്ത് പ്ലസ്ടു ഫുൾ എ പ്ലസ്സ് നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ശാരീരിക രോഗാവസ്ഥകൾ ഉള്ള ഒരു സഹോദരിയുടെ മകൾക്ക് ഫുൾ എ പ്ലസോടെ പത്താം ക്ലാസ്സ് പാസ്സായതിന് 60000 രൂപയുടെ പഠനസഹായ വിതരണവും നടത്തുന്നു. കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി: സീത രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്ന മീറ്റിംഗിൽ
യു.പി. എഫ് ജനറൽ പ്രസിഡണ്ട് ഡോ: സാജൻ സി. ജേക്കബ് അദ്ധ്യക്ഷത വഹിക്കും.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ആൽസി വില്യംസ് മുഖ്യാതിഥി ആയി പങ്കെടുക്കും.
യു.പി. എഫ് ചെയർമാനായ പാ. ഇ.ജി. ജോസ് സദ്ദേശം നൽകുന്നു, ജനറൽ സെക്രട്ടറി പാ. അനിൽ തിമോത്തി, സെക്രട്ടറി പാ. പി.ജെ ജോണി, കോ-ഓർഡിനേറ്റർ പാ. സി.സി. ജോൺ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പാ. സുരേഷ് എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകും
