ടെക്സാസ് : നാല് പതിറ്റാണ്ടിലേറെയായി ആത്മീയ സംഗീത രംഗത്ത് സജീവമായ പ്രശസ്ത അമേരിക്കൻ ക്രിസ്ത്യൻ ഗായകൻ മൈക്കിൾ ഡബ്ല്യു സ്മിത്ത്, ദൈവത്തെക്കാൾ ഉപരിയായി ആരാധനാനായകർ ജനശ്രദ്ധ നേടുകയും സെലിബ്രിറ്റികളാകാൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
ആരാധന നയിക്കുമ്പോൾ നാം സ്വയം മറഞ്ഞ് ദൈവത്തിന്റെ സാന്നിധ്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് പലരുടെയും ലക്ഷ്യം സ്വന്തം വ്യക്തിത്വം ഉയർത്തിക്കാട്ടുന്നതാണെന്നും, ഇത് ദൈവഭക്തിയുടെ വിശുദ്ധി കുറയ്ക്കാൻ കാരണമാകുന്നുവെന്നും 68-കാരനായ ഈ ഗ്രാമി അവാർഡ് വിജയി തുറന്നടിച്ചു.
കരി ജോബ്, സിസി വൈനൻസ് തുടങ്ങിയ 25-ഓളം പ്രമുഖ ആത്മീയ സംഗീതജ്ഞർ ഒന്നിക്കുന്ന ‘ഹൗസ് ഓഫ് വേർഷിപ്പ്’ എന്ന പുതിയ സംഗീത സിനിമ ഓഗസ്റ്റ് 23-ന് തിയേറ്ററുകളിൽ എത്തും. മൈക്കിൾ സ്മിത്തും പ്രശസ്ത ഗായിക ഡാർലിൻ ഷെക്കും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Comments are closed.