Ultimate magazine theme for WordPress.

നൈജീരിയയിൽ തീവ്രവാദികൾ വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയ : മെയ് 15 ബുധനാഴ്ചയാണ് നൈജീരിയയിലെ ഒനിറ്റ്ഷ അതിരൂപതയിൽ നിന്നും ഫാ. ബേസിൽ ഗ്ബുസുവോയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. രാവിലെ എട്ടുമണിയോടെ എകെ എൻക്പോർ-ഓബോസ് ബൈപാസിലൂടെ വാഹനമോടിക്കുമ്പോൾ ആയുധധാരികളായ ആളുകൾ ഫാ. ബേസിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ ഇതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല.“ മെയ് 16-ന് പുറത്തിറക്കിയ പ്രസ്താവനയിൽ അതിരൂപതാ ചാൻസലർ ഫാ. പ്രൂഡൻഷ്യസ് അരോഹ് വെളിപ്പെടുത്തി.

2024-ൽ അഞ്ചുമാസത്തിനിടെ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെടുന്ന നാലാമത്തെ വൈദികനാണ് ഫാ. ബേസിൽ. കഴിഞ്ഞ വർഷം നൈജീരിയയിൽ നിന്ന് 28 വൈദികരെ തട്ടിക്കൊണ്ടുപോയിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.