Ultimate magazine theme for WordPress.

ജോ ബൈഡന് ഇറാഖി സഖ്യ നേതാക്കളുടെ കത്ത്

സൈന്യത്തെ പിന്‍വലിക്കരുത്, ക്രൈസ്തവരെയും യസീദികളെയും സംരക്ഷിക്കണം

വാഷിംഗ്‌ടണ്‍: ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹം അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇറാഖില്‍ തുടരണമെന്ന അഭ്യര്‍ത്ഥനയുമായി പ്രസിഡന്‍റ് ജോ ബൈഡന് ക്രിസ്റ്റ്യന്‍-യസീദി സഖ്യ സംഘടനാ നേതാക്കളുടെ കത്ത്. വംശഹത്യയുടെ വക്കില്‍ നില്‍ക്കുന്ന രണ്ട് ചരിത്ര ജനതകളായ അസ്സീറിയന്‍ ക്രൈസ്തവര്‍ക്കും, യസീദികള്‍ക്കും വേണ്ടി ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരണമെന്ന് അഭ്യര്‍ത്ഥിച്ചുക്കൊണ്ട് അസ്സീറിയന്‍ ക്രിസ്ത്യാനികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ‘ഇറാഖി ക്രിസ്റ്റ്യന്‍ റിലീഫ് കൗണ്‍സില്‍’ന്റെ സ്ഥാപകയും പ്രസിഡന്റുമായ ജൂലിയാന ടൈമൂരാസിയും, യസീദി അവകാശ സംരക്ഷണ സംഘടനയായ യാസ്ദാ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ഹാദി പിറും ചേര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കത്തയച്ചത്. അഫ്ഗാനിസ്ഥാനിലെ ദുരന്തം നമ്മളെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കില്‍, ഇനിയും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കുവാന്‍ നമ്മുടെ കഴിവിന്റെ പരമാവധി നമ്മള്‍ ചെയ്യണമെന്നു കത്തില്‍ പറയുന്നു. 2011-ല്‍ അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍ നിന്നും പിന്‍വലിക്കുവാന്‍ തീരുമാനിച്ചതിന് ശേഷം 3 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ഇസ്ലാമിക തീവ്രവാദി സംഘടനയെ നേരിടുവാന്‍ അമേരിക്കക്ക് ഇറാഖിലേക്ക് വരേണ്ടി വന്നത് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. അന്ന് ഇറാഖി ക്രിസ്ത്യാനികളും, യസീദികളും നേരിട്ടതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ അഫ്ഗാനില്‍ സംഭവിക്കുന്നതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു

Leave A Reply

Your email address will not be published.