ജെറുസലേം : ഗാസയിൽ സമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷയെ ജ്വലിപ്പിക്കുന്നതാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നടന്ന ദ്വിദിന മധ്യസ്ഥചർച്ചകളെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ദോഹയിൽ നടന്ന സമാധാനചർച്ചയെക്കുറിച്ച് വത്തിക്കാൻ മാധ്യമവിഭാഗത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രതിബന്ധങ്ങൾ ഉണ്ടെങ്കിൽത്തന്നെയും ഒരു ധാരണയിലെത്തിച്ചേരാൻ അനുകൂലസാഹചര്യങ്ങൾ ഇപ്പോഴുണ്ട്. സംഘർഷങ്ങൾക്ക് അറുതിയുണ്ടാകുന്നതിനും സമാധാനം വാഴുന്നതിനുംവേണ്ടി രാഷ്ട്രീയമായി മാത്രമല്ല, മതപരമായും നാം ഏറെ പരിശ്രമിക്കണം” – അദ്ദേഹം വ്യക്തമാക്കി.
