ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ വൻ തീപിടിത്തം. രക്ഷാപ്രവർത്തനത്തിനായി 12 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാർക്കറ്റിൽ പുലർച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്.
കടകളും മറ്റും അഗ്നിഗോളം വിഴുങ്ങുന്നതിന്‍റെ ഭീകരമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിന് സഹകരിക്കുന്നുണ്ട്. തീപിടിത്തത്തിന് കാരണമെന്തന്ന് വ്യക്തതയില്ല.