Ultimate magazine theme for WordPress.

രാജ്യത്ത് ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് വരുന്നു ; വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ

ന്യൂഡല്‍ഹി: രാജ്യത്ത് ഉടനെ ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചേക്കുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ. എളുപ്പത്തില്‍ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിലായിരിക്കും ഈ-പാസ്‌പോര്‍ട്ട് അവതരിപ്പിക്കുക. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക.ഈ
പാസ്‌പോര്‍ട്ട് വരുന്നതിലൂടെ ആഗോളതലത്തില്‍ എമിഗ്രേഷന്‍ സുഗമമാക്കാനും എളുപ്പത്തില്‍ കടന്നുപോകുന്നതിനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ അച്ചടിച്ച പുസ്തകമായാണ് രാജ്യത്ത് പാസ്പോര്‍ട്ട് നല്‍കുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക-നയതന്ത്ര പാസ്പോര്‍ട്ടുകള്‍ 20,000 പേര്‍ക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ചിരുന്നു. 36 പാസ്പോര്‍ട്ട് ഓഫീസുകളും 93 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളുമാണ് നിലവില്‍ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നും നിലവിലേതുപോലെ തുടരും.

Sharjah city AG

Comments are closed.