കുവൈറ്റ് :- കുവൈറ്റിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) ആരാധനകൾ നാഷണൽ ഇവാഞ്ചലിക്കൽ ദൈവാലയത്തിൽ പുനരാരംഭിക്കുന്നു. കോവിഡ് കാലയളവിൽ സൂമിലൂടെയായിരുന്നു ആരാധനകളും മറ്റു മീറ്റിംങ്ങുകളും നടന്നിരുന്നത്. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നവംബർ 17 ബുധനാഴ്ച വൈകുന്നേരം 7 മണി മുതൽ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ കൺവൻഷനോടനുബന്ധിച്ചാണ് ആരാധനകൾ ആരംഭിക്കുന്നത്. പാസ്റ്റർ ഒ എം രാജുകുട്ടി ദൈവ വചന പ്രഘോഷണം നടത്തുകയും ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജീയൻ ഗായകസംഘം ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. കോവിഡ് മാനദണ്ഡങ്ങളൾ പൂർണ്ണമായും പാലിച്ചു കൊണ്ടായിരിക്കും കൂടി വരവുകളെന്ന് പ്രസിഡന്റെ എം.വി. വർഗ്ഗീസിന്റെ അദ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചതായി സെക്രട്ടറി റോയി കെ. യോഹന്നാൻ അറിയിച്ചു.
Related Posts