ബെംഗളുരു | ഗോവധ നിരോധന നിയമ ബില്‍ കര്‍ണാടക നിയമസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഇനി ഉപരിസഭയിലും ബില്‍ പാസായി ഗവര്‍ണര്‍ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ കൊല്ലുന്നതു നിയമവിരുദ്ധമാകും.
കാലികളെ കശാപ്പു ചെയ്യുന്നവര്‍ക്ക് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും 7 വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം. ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഗോവധ നിരോധനം.