ടെക്സാസ് : ടെക്സസിലെ പൊതുവിദ്യാലയങ്ങളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന നിയമത്തെ പ്രശസ്ത പോഡ്കാസ്റ്റ് അവതാരകൻ ജോ റോഗൻ വിമർശിച്ചു. എന്നാൽ ഇത് മതം അടിച്ചേൽപ്പിക്കലല്ലെന്നും പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പ്രതിരോധിച്ചു.
ക്ലാസ് റൂമുകളിൽ ക്രൈസ്തവ വിശ്വാസപ്രമാണങ്ങൾ മാത്രം സ്ഥാപിക്കുന്നത് മറ്റ് മതസ്ഥരിലേക്ക് മതം അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണെന്ന് ജോ റോഗൻ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ ബുദ്ധ, മുസ്ലിം മതഗ്രന്ഥങ്ങളിലെ വചനങ്ങളും വിദ്യാലയങ്ങളിൽ സ്ഥാപിക്കേണ്ടി വരുമെന്നും റോഗൻ വാദിച്ചു.
പത്ത് കൽപ്പനകൾ കാണുന്നത് കുട്ടികളിൽ മതം അടിച്ചേൽപ്പിക്കലല്ലെന്ന് വാൻസ് മറുപടി നൽകി. ഇവയിൽ ഭൂരിഭാഗവും എല്ലാവരും അംഗീകരിക്കുന്ന പൊതുതത്വങ്ങളാണെന്നും, അമേരിക്കൻ നിയമവ്യവസ്ഥയുടെയും സംസ്കാരത്തിന്റെയും അടിത്തറയെന്ന നിലയിൽ ഏതൊരു വിദ്യാർത്ഥിക്കും ഇതിനെ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.