Ultimate magazine theme for WordPress.

ഇറ്റലിയിൽ മുസ്ലിം പള്ളികളുടെ എണ്ണം വർധിക്കുന്നു; സൈന്യത്തിന് ആശങ്ക

റോം: അനുമതിയില്ലാതെ റോമിൽ പ്രവർത്തിക്കുന്ന അമ്പത്തിമൂന്ന് മുസ്ളിം പള്ളികൾ സൈന്യത്തിന്റ നിരീക്ഷണത്തിലാണെന്ന് പ്രമുഖ ഇറ്റാലിയൻ മാധ്യമം.

ഇറ്റലിയിലും തലസ്ഥാനമായ റോമിലും മറ്റുപ്രദേശങ്ങളിലും മുസ്ലിം കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ആരാധനാലയങ്ങളും വർദ്ധിക്കുന്നു. ഇത് തീവ്രവാദത്തിന് കാരണമാകുമോയെന്നാണ് സൈന്യത്തിന്റെ ആശങ്ക.

റോമിൽ ഗാരേജുകൾ, അപ്പാർട്ട്മെന്റുകൾ, വെയർഹൗസുകൾ എന്നിവ കേന്ദ്രീകരിച്ച് പള്ളികൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ നിരവധി ഭൂഗർഭ അറകളും പള്ളികളായി പ്രവർത്തിക്കുന്നു. ഭൂഗർഭ അറകളിൽ പ്രവർത്തിക്കുന്ന പള്ളികളുടെ എണ്ണം ഒരു ദശാബ്ദം കൊണ്ട് മുപ്പതിൽ നിന്നും ഇരട്ടിയായി. ഇത്തരം പള്ളികൾ സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.