Ultimate magazine theme for WordPress.

ഭാരതത്തിനു സഹായവുമായി ഇറ്റാലിയന്‍ പുരോഹിതർ

റോം: രാജ്യങ്ങളിലെ അടിയന്തര സാഹചര്യങ്ങളും പ്രതിസന്ധിയും നേരിടാൻ 6.4 ദശലക്ഷം യൂറോ വിവിധ രാജ്യങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രഖ്യാപിച്ചു. വിശ്വാസികളിൽ നിന്ന് സമാഹരിച്ച ഫണ്ടിൽ നിന്നാണ്, സംഭാവന ചെയ്യുക. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ലെബനോൻ, സിറിയ, ജോർദാൻ, ഇറാഖ്, കെനിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകുമെന്ന്‍ മെത്രാന്‍ സമിതി വ്യക്തമാക്കി. സംഘട്ടനവും വരൾച്ചയും വിലക്കയറ്റവും മൂലം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന സഹേലിലെയും ആഫ്രിക്കയിലെ ഗ്രേറ്റർ ഹോണിലെയും സമൂഹത്തിന് മൊത്തം തുകയിൽ 2 ദശലക്ഷം യൂറോ സംഭാവന നൽകും. ഈ രാജ്യങ്ങളെ കൂടാതെ ഗുരുതരമായ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിലായ ലെബനനിലും 90 ശതമാനത്തിലധികം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സിറിയയിലേക്കും ഇറാഖിലേക്കും കെനിയയിലേക്കും തുക കൈമാറുമെന്നു സമിതി അറിയിച്ചു

Leave A Reply

Your email address will not be published.