ക്രിസ്ത്യന്‍ വീട്ടമ്മയ്ക്കും 5 മക്കള്‍ക്കും വധഭീഷണി
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വീട്ടമ്മയ്ക്കും 5 മക്കള്‍ക്കും ഇസ്ളാമിക തീവ്രവാദികളുടെ വധഭീഷണി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതത്തിലേക്ക് ചേരണമെന്നുള്ള ആവശ്യം നിരസിച്ചതിനാലാണ് വധഭീഷണി. നസീം ബീബി എന്ന വീട്ടമ്മയും മക്കളുമാണ് ജീവനെ ഭയന്ന് ഒളിവില്‍ കഴിയുന്നത്. ഇവിടത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ നിര്‍ബന്ധിച്ച് മതംമാറ്റി ഇസ്ളാമാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വീടും, നാലു പെണ്‍മക്കളെ വിവാഹം ചെയ്തു വിടാനുള്ള സാമ്പത്തികവും തീവ്രവാദികള്‍ വാഗ്ദാനം ചെയ്തു. അത് അവർ അംഗീകരിക്കാത്തതിനാൽ ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്നാല്‍ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട താന്‍ ക്രിസ്തു മാര്‍ഗ്ഗം ഉപേക്ഷിക്കില്ലെന്നും മക്കളും തനിക്കൊപ്പമുണ്ടെന്നും നസീം പറഞ്ഞു. വധഭീഷണിയില്‍നിന്നും രക്ഷപെടാനായി നസീമും മക്കളും അവരുടെ സഭാപാസ്റ്ററെ അഭയം തേടിയിരിക്കുകയാണ്. ഇദ്ദേഹം ഇവരെ രഹസ്യമായി മറ്റൊരു സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ്

Comments are closed.