ടെൽഅവീവ്: വെസ്റ്റ്ബാങ്കും ഗസയും ഉൾപ്പെടുത്തി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ എടുത്ത നിലപാട് തള്ളി ഇസ്രായേലി ആഭ്യന്തര മന്ത്രി ഇറ്റാമർ ബെൻഗ്വിർ. ജൂത രാഷ്ട്രം മാത്രം മതിയെന്നും മാർപാപ്പ മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ പ്രശ്നം പരിഹരിക്കാൻ ദ്വിരാഷ്ട്ര പരിഹാരം ആവശ്യപ്പെട്ടത് വത്തിക്കാന്റെ ദീർഘകാല നിലപാടാണെന്നു മാർപാപ്പ കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഇതിനെതിരെ ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡും ശക്തമായി പ്രതികരിച്ചു.
ഇത് ഇസ്രായേലിനും ഫലസ്തീനുമിടയിലെ പ്രശ്നമാണെന്നും മാർപാപ്പ ഇടപെടുന്നത് മനസിലാകുന്നില്ലെന്നും ലാപിഡ് പറഞ്ഞു. ഫലസ്തീൻ ഭൂമി മുഴുവനും ഇസ്രായേലാക്കുന്നതിൽ തങ്ങൾക്ക് മാർപാപ്പയുടെ അഭിപ്രായം ചോദിക്കുന്നില്ലെന്നും ലാപിഡ് പരിഹസിച്ചു.

Comments are closed.