ബയ്റൂത്ത് : ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചതെന്ന് ആരോപിക്കപ്പെടുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ടു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സൈന്യം ബുധനാഴ്‌ച പങ്കുവെച്ചത്.
ഗാസയിൽ ഹമാസ് നിർമിച്ച തുരങ്കങ്ങൾ പോലെയുള്ളതല്ല ഈ തുരങ്കങ്ങളെന്ന് വീഡിയോയിൽ പറയുന്നു. എ.കെ. 47 തോക്കുകൾ, ഇരുചക്രവാഹനങ്ങൾ, വാട്ടർ ടാങ്കുകൾ, ഇരുമ്പ് വാതിലുകൾ തുടങ്ങിയവ 100 മീറ്ററോളം ദൂരമുള്ള തുരങ്കത്തിലുണ്ട്. ലെബനനിലെ സാധാരണക്കാരെ മറയാക്കി ഹിസ്ബുള്ള ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.
