മസ്കറ്റ് : ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ. മഴയെ തുടർന്ന് റോഡുകളിൽ ചിലതിൽ വെള്ളം കയറി. ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും കാര്യമായ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മേഘം മൂടിയതോടെ പ്രധാന റോഡുകളിൽ കാഴ്‌ച പരിധി കുറഞ്ഞു.
ബുറൈമി, ഇബ്ര, മുദൈബി, അൽ ഖാബിൽ, സൂർ, ബഹ്ല, ഹൈമ ,റൂവി, വാദി കബീർ, എം ബി ഡി, മഹ്ദ, സുഹാർ, ലിവ, യങ്കൽ, ശിനാസ്, ജഅലാൻ ബനീ ബു അലി, ഇസ്‌കി, നിസ്, സമാഇൽ, വാദി അൽ ജിസി, മഹുത്ത്, മസീറ, ദൽകുത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. ദേശീയ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവും. നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മഴയുള്ള സമയങ്ങളിൽ വാദികൾ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്‌ഥലങ്ങൾ സന്ദർശിക്കുന്നതും കടലിൽ പോകുന്നതും ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ വിഭാഗവും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Comments are closed.